കൊച്ചി: കിയയുടെ ഇലക്ട്രിക് എസ്യുവിയായ സിറോസ് ഇവി ഇഞ്ചിയോണ്‍ കിയ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ നടന്ന ചടങ്ങില്‍ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, ഇഞ്ചിയോണ്‍ കിയ എംഡി നയീം ഷാഹുല്‍ എന്നിവർ ചേർന്നാണ് പുതിയ മോഡൽ അവതരിപ്പിച്ചത്.
42 കിലോവാട്ട്, 51.4 കിലോവാട്ട് എന്നിങ്ങനെ രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് സിറോസ് ഇവിയിലുള്ളത്. 51.4 ഓപ്ഷനിൽ ഒറ്റ ചാർജിൽ സെഗ്മെന്റിലെ ഏറ്റവും മികച്ച 526 കിലോമീറ്റർ റേഞ്ച് നൽകുന്നു എന്നതാണ് സിറോസ് ഇവിയുടെ ഏറ്റവും വലിയ ആകർഷണം. 42 കിലോവാട്ടിൽ ഒറ്റ ചാർജിൽ 443 കിലോമീറ്റർ റേഞ്ച് ലഭിക്കും.
169 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. 100 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാല്‍ 10-80 ശതമാനം ചാര്‍ജിംഗിന് 39 മിനിറ്റ് മതി.
42 കിലോവാട്ട് എച്ച്ടികെ മോഡലിന് 13.49 ലക്ഷം രൂപയും എച്ച്ടികെ പ്ലസിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്സിന് 15.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 51.4 കിലോവാട്ട് ബാറ്ററി മോഡലിന്റെ എച്ച്ടികെ പ്ലസ് ഇആർ വേരിയന്റിന് വില 16.99 ലക്ഷം രൂപയാണ്.